അവിശ്വാസപ്രമേയത്തിലെ യഥാർത്ഥ വിജയി രാഹുൽ; പ്രശംസയുമായി ശിവസേന

0
25

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് അധ്യക്ഷന്‍‌ രാഹുൽ ഗാന്ധിക്ക് പ്രശംസയുമായി ശിവസേന മുഖപത്രം സാമ്‌ന. അവിശ്വാസപ്രമേയത്തിലെ യഥാർത്ഥ വിജയി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയാണെന്ന് പാര്‍ട്ടി മുഖപത്രത്തിലൂടെ പ്രഖ്യാപിച്ചു. ലോക്സഭയിലെ പ്രസംഗത്തിലൂടെ പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമാകാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചെന്നും സാമ്‌ന പറയുന്നു. പ്രധാനമന്ത്രിയെ രാഹുല്‍ കെട്ടിപിടിക്കുന്ന ചിത്രമടക്കം ഉള്‍പ്പെടുത്തിയാണ് സാമ്‌ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്‌.

അതിനിടെ ശിവസേന തങ്ങളുടെ ചീഫ് വിപ്പ് ചന്ദ്രകാന്ത് ഖൈറയെ സ്ഥാനത്ത് നിന്നും മാറ്റി. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ചന്ദ്രകാന്ത് ഖൈറയുടെ ലെറ്റര്‍ പാഡ് ഉപയോഗിച്ച്‌ ബി.ജെ.പിക്ക് അനുകൂലമായി പിന്തുണ അഭ്യര്‍ഥിച്ച്‌ എം.പി മാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് പാര്‍ട്ടി അറിവോടെയായിരുന്നില്ല. തുടര്‍ന്നാണ് ചന്ദ്രകാന്ത് ഖൈറയെ പിന്‍വലിക്കാന്‍ ശിവസേന തീരുമാനിച്ചത്. കഴിഞ്ഞ ദിവസത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും ശിവസേന വിട്ട് നിന്നിരുന്നു.