ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ബ​ന്ദി​ക​ളാ​ക്കി​യ സംഭവം: മേ​പ്പാ​ടി​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​ങ്ങി

0
21

ക​ല്‍​പ്പ​റ്റ: മേ​പ്പാ​ടി​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ മാ​വോ​യി​സ്റ്റു​ക​ള്‍ ബ​ന്ദി​ക​ളാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സും ത​ണ്ട​ര്‍​ബോ​ള്‍​ട്ടും സം​യു​ക്ത​മാ​യി തെ​ര​ച്ചി​ല്‍ തു​ട​ങ്ങി. 35 അം​ഗ ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘം രാ​വി​ലെ മേ​പ്പാ​ടി​യി​ലെ​ത്തി. ബ​ന്ധി​ക​ളാ​ക്കി​യി​രു​ന്ന മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ബംഗാള്‍ സ്വദേശി അലാവുദ്ദീനാണ് മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവരുടെ തടവില്‍ നിന്നും രക്ഷപ്പെട്ട മൂന്നാമത്തെ വ്യക്തി. നേരത്തെ തന്നെ മറ്റു രണ്ടു തൊഴിലാളികളും രക്ഷപ്പെട്ടിരുന്നു. നാലംഗ സായുധസംഘമാണ് മേപ്പാടി പഞ്ചായത്തിലെ തൊള്ളായിരത്തിലുള്ള ഏലത്തോട്ടത്തില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ ടൈല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പശ്ചിമബംഗാള്‍ സ്വദേശികളായ ഇവരെ തടവിലാക്കിയത്.

മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവരുടെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെട്ട രണ്ടു തൊഴിലാളികളാണ് സംഭവം എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ അറിയിച്ചത്. ഇതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.