പ്രേതത്തിന്റെ രണ്ടാം ഭാഗവുമായി രഞ്ജിത് ശങ്കറും ജയസൂര്യയും; ‘പ്രേതം 2’ ക്രിസ്മസിനെത്തും

0
59

രഞ്ജിത് ശങ്കര്‍ – ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് വാർത്ത പുറത്തുവിട്ടത്.
പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതായിരിക്കും ഈ ചിത്രം. ജയസൂര്യ തന്നെയാണ് നായകന്‍. ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല.

ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിര തന്നെ ആദ്യഭാഗത്തില്‍ അണിനിരന്നിരുന്നു. മെന്റലിസം അറിയാവുന്ന ജോൺ ഡോൺ ബോസ്കോയായി ജയസൂര്യ തിളങ്ങുകയും ചെയ്തു.

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഏറ്റവും ഒടുവിലിറങ്ങിയ ഞാന്‍ മേരിക്കുട്ടി പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് നേടിയത്.