മഹാരാജാസ് കോളജിലേക്ക് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍; തപാലില്‍ പുസ്തകങ്ങള്‍ എത്തിയത് മഞ്ചേരിയില്‍ നിന്ന്

0
30

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലേക്ക് തപാലില്‍ തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍ എത്തി. മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള മേല്‍വിലാസത്തില്‍ പ്രിന്‍സിപ്പാളിന്റെയും സൂപ്രണ്ടിന്റെയും ജീവനക്കാരുടെയും പേരിലാണ് പുസ്തകം എത്തിയിരിക്കുന്നത്.

ജിഹാദിനെ (വിശുദ്ധ യുദ്ധം) കുറിച്ചും ജിഹാദിന്റെ ആവശ്യകതയെ കുറിച്ചുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. പുസ്തകം ലഭിച്ചയുടന്‍തന്നെ കോളേജ് സൂപ്രണ്ട് കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുമുണ്ടോയെന്ന്‌ പൊലീസ് അന്വേഷിച്ച്‌ വരികയാണ്.