വാറ്റുപകരണങ്ങള്‍ ഓണ്‍ലൈനില്‍; നടപടിക്കൊരുങ്ങി എക്‌സൈസ് വകുപ്പ്

0
26

തിരുവനന്തപുരം: ഓൺലൈൻ വ്യാപാര സൈറ്റുകളിൽ ചാരായ, വാറ്റുപകരണങ്ങളും വിൽപനയ്ക്ക്. വില്‍പന ശ്രദ്ധയില്‍പ്പെട്ടതോടെ എക്‌സൈസ് വകുപ്പ് നടപടി ആരംഭിച്ചു. വില്‍പനയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓര്‍ഡര്‍ നല്‍കി ഉപകരണങ്ങള്‍ വാങ്ങിയാണ് ഋഷിരാജ് സിംഗ് വില്‍പന സ്ഥിരീകരിച്ചത്.

ഇതോടെ സൈറ്റിൽനിന്ന് ഉൽപന്നങ്ങൾ പിൻവലിച്ചു. അതേസമയം ഓൺലൈൻ സൈറ്റുകൾ വഴി ലഹരിമരുന്നു വിതരണവും നടക്കുന്നുണ്ടെന്നു വിവരമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി എക്സൈസ് വകുപ്പ് രാജ്യാന്തര ഒാണ്‍ലൈന്‍ സൈറ്റായ ഡാര്‍ക് നെറ്റ്.കോമിനെ നിരീക്ഷി‌ക്കാൻ തുടങ്ങിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് പൊലീസിനും വിശദ റിപ്പോര്‍ട്ട് നല്‍കി.

ലഹരിമരുന്നുകളുടെ വില്‍പനയും സൈറ്റുകള്‍ വഴിയുണ്ടെന്നാണു വിവരം. ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന വ്യാജ ലഹരിഗുളികകള്‍ ലാബില്‍ അയച്ച് പരിശോധിച്ചതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വിശദമാക്കി. ഗുളികകളില്‍ ലഹരിയുടെ അംശമില്ലെന്ന് കണ്ടെത്തിയെന്നും കമ്മീഷണര്‍ പറഞ്ഞു.