അഭിമന്യു വധം: ഒരാള്‍ കൂടി പിടിയില്‍

0
33

അഭിമന്യു വധത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സനീഷാണ് പിടിയിലായത്.കൊച്ചി സെന്‍ട്രല്‍ പൊലാസാണ് കൊലയാളി സംഘത്തിലുണ്ടായ സനീഷിനെ കസ്റ്റഡിയിലെടുത്തത്.ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പള്ളുരുത്തി സ്വദേശിയാണ് അറസ്റ്റിലായ സനീഷ്.

അഭിമന്യു വധക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തെത്തിയിരുന്നു. ഒന്നാം പ്രതി മുഹമ്മദിന് എസ്.എഫ്.ഐയുമായി മൂന്ന് വര്‍ഷത്തെ ശത്രുതയുണ്ട്. സന്ദേശങ്ങള്‍ കൈമാറിയ ഫോണുകള്‍ പ്രതികള്‍ നശിപ്പിച്ചു. നിര്‍ണായക വിവരങ്ങള്‍ ഇനിയും ലഭിക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു.