ന്യൂഡൽഹി: . ഔദ്യോഗിക വസതിയിൽ പോലും കുരങ്ങൻമാരുടെ ആക്രമണം നേരിടുന്നെന്നും സർക്കാർ എന്തെങ്കിലും ചെയ്യണമെന്നും ഉപരാഷ്ടപതി വെങ്കയ്യ നായിഡു. രാജ്യസഭയിൽ എംപി ഉന്നയിച്ച വിഷയത്തിൽ ഇടപെട്ടു സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി.
ചെടി പിഴുതു കളയുന്നു, ഉണങ്ങാനിട്ടിരിക്കുന്ന തുണികൾ എടുത്തുകൊണ്ടു പോകുന്നു, അതു കീറി നശിപ്പിക്കുന്നു, ജീവനക്കാരെ ആക്രമിക്കുന്നു… വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. ഇന്ത്യൻ നാഷണൽ ലോക്ദൾ എംപി രാംകുമാർ കശ്യപാണ് കുരങ്ങ് ആക്രമണ വിഷയം ശൂന്യവേളയിൽ ഉന്നയിച്ചത്. പാർലമെന്ററി സമിതി യോഗത്തിൽ പങ്കെടുക്കാൻ പോയ ഒരു എംപിയെ കുരങ്ങൻമാർ ആക്രമിച്ചതും സമിതി യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം താമസിച്ചതും എംപി സഭയിൽ വിശദമാക്കി.
ഇതേ തുടർന്നാണ് സഭാധ്യക്ഷൻ ഇടപെട്ടതും സർക്കാർ നടപടിയെടുക്കാൻ ആവശ്യപ്പെട്ടതും. ഇക്കാര്യത്തിൽ സർക്കാർ നടപടിയെടുക്കാമെന്ന് കേന്ദ്ര പാർലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയൽ ഇതിനു മറുപടി നൽകി. ൽ മൃഗാവകാശ പ്രവർത്തകയും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി അവിടെയുണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നെന്നു അദ്ദേഹം പറഞ്ഞതു സഭയിൽ ചിരിയായി മാറി.