പാക് തിരഞ്ഞെടുപ്പില്‍ പിടിഐ ലീഡ് ചെയ്യുന്നു; ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയേറി

0
26

ഇ​സ്ലാ​മാ​ബാ​ദ്: പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പിന്റെ ഫല സൂചനകള്‍ പ്രകാരം ഇമ്രാന്‍ഖാന്‍ അടുത്ത പ്രധാനമന്ത്രിയാകാനുള്ള സാധ്യതയേറി.  ഇ​മ്രാ​ൻ ഖാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ക്കി​സ്ഥാ​ൻ തെ​ഹ്റി​ക് ഇ ​ഇ​ൻ​സാ​ഫ് (പി​ടി​ഐ) 105 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

342 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ 172 സീ​റ്റാ​ണു കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്. പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന്‍റെ പാ​ക്കി​സ്ഥാ​ൻ മു​സ്ലിം ലീ​ഗ്-​ന​വാ​സ് (പി​എം​എ​ൽ-​എ​ൻ) 71 സീ​റ്റു​ക​ളി​ലും ലീ​ഡു ചെ​യ്യു​ന്നു​ണ്ട്.

ആ​സി​ഫ് അ​ലി സ​ർ​ദാ​രി ന​യി​ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി (പി​പി​പി) 39 സീ​റ്റു​ക​ളി​ലു​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ഇ​മ്രാ​ൻ ഖാ​ൻ, ആ​സി​ഫ് അ​ലി സ​ർ​ദാ​രി, ബി​ലാ​വ​ൽ ഭൂ​ട്ടോ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ എ​ല്ലാം അ​വ​ര​വ​രു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ൽ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. പ​ഞ്ചാ​ബ്, സി​ന്ധ്, ഖൈ​ബ​ർ-​പ​ക്തൂ​ണ്‍​ഖ്വാ, ബ​ലൂ​ചി​സ്ഥാ​ൻ തു​ട​ങ്ങി​യ പ്ര​വി​ശ്യ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 270 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രു​ന്നു.