അഭിമന്യു വധം: മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍; പിടിയിലായത്‌ ക്യാമ്പസ്‌ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി

0
46

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളിലൊരാള്‍കൂടി പിടിയിലായി.
ക്യാമ്പസ്‌ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണ് പിടിയിലായത്‌. കൊലയാളി സംഘാംഗത്തില്‍ ഉള്‍പ്പെട്ടയാളാണ് ഇയാളെന്ന് പൊലീസ്‌ അറിയിച്ചു. തലശേരി സ്വദേശിയായ റിഫ നിയമവിദ്യാര്‍ഥിയാണ്.

സംഭവത്തിൽ നേരിട്ടു പങ്കെടുത്ത പള്ളുരുത്തി സ്വദേശി സനീഷിനെ (28) അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവ ദിവസം വിദ്യാർഥികളെ ആക്രമിക്കാൻ പള്ളുരുത്തിയിൽ നിന്നു ക്യാംപസിലെത്തിയ നാലംഗ സംഘത്തിന്റെ നേതാവാണ് ഇയാൾ.

കേസിൽ നേരത്തെ അറസ്റ്റിലായ റിയാസിനെ സ്വന്തം വാഹനത്തിൽ ക്യാംപസിലെത്തിച്ചതും സനീഷാണ്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ അടക്കം ഇയാൾ പങ്കാളിയാണെന്നു പൊലീസ് പറഞ്ഞു.