ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായേക്കും

0
37

ഇസ്ലാമാബാദ്:  പൊതുതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ച്‌ 12 മണിക്കൂര്‍ പിന്നിട്ടിട്ടും പാകിസ്ഥാനില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നു. വോട്ടെണ്ണല്‍ അന്ത്യത്തിലേക്ക് കടക്കവെ പാകിസ്ഥാനില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. 270 അംഗ അസംബ്ലിയില്‍ 114 സീറ്റ് നേടി മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 137 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

അതുകൊണ്ടുതന്നെ ഇമ്രാന്‍ ഖാന്‍ തന്നെയായിരിക്കും പാകിസ്ഥാനില്‍ പ്രധാനമന്ത്രിയാകുന്നതെന്നാണ് സൂചന. എന്നാല്‍ തൂക്ക് സഭയാണ് ഉണ്ടാകുന്നതെങ്കില്‍ ഇമ്രാന്‍ ഖാന് സഖ്യകക്ഷികളെ കണ്ടെത്തേണ്ടിവരും. അതേസമയം, ഇമ്രാന്‍ തെരഞ്ഞെടുപ്പ് വിജയത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

തൊട്ടുപിന്നാലെ 64 സീറ്റുകളുമായി മു​ഖ്യ എ​തി​രാ​ളി​ക​ളായ മുന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫി​ന്റെ സ​ഹോ​ദ​ര​നും മുന്‍ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​മായ ഷ​ഹ​ബാ​സ് ഷെ​രീ​ഫി​ന്റെ പാ​കി​സ്ഥാന്‍ മു​സ്ലിം ലീ​ഗ് -​ ന​വാ​സും​(​പി.​എം.​എല്‍.​എന്‍) രണ്ടാം സ്ഥാനത്തുണ്ട്. കൊ​ല്ല​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി ബേ​ന​സീര്‍ ഭൂ​ട്ടോ​യു​ടെ പാ​കി​സ്ഥാന്‍ പീ​പ്പിള്‍​സ് പാര്‍​ട്ടി (പി.​പി.​പി) 42 സീ​റ്റു​ക​ളി​ല്‍ മു​ന്നി​ട്ട് നില്‍​ക്കു​ന്നു. സര്‍ക്കാരുണ്ടാക്കുന്നതില്‍ പി.പി.പിയുടെ പിന്തുണ നിര്‍ണായകമാകുമെന്നാണ് ഫലം നല്‍കുന്ന സൂചനകള്‍. 270 പാര്‍ലമെന്റ് സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരുകളിലെ 577 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ബുധനാഴ്ച രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണിയോടെ അവസാനിച്ചു. തുടര്‍ന്ന് രാത്രി എട്ട് മണിയോടെ തന്നെ വോട്ടെണ്ണലും ആരംഭിച്ചു. എന്നാല്‍, വോട്ടെണ്ണല്‍ പെട്ടെന്ന് വൈകുകയായിരുന്നു. ഇതോടെ, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും ഫലം അംഗീകരിക്കില്ലെന്നും ചൂണ്ടിക്കാട്ടി നവാസ് ഷെരീഫിന്റെ പാര്‍ട്ടി രംഗത്ത് വന്നു. ഫലത്തിനെതിരെ തെരുവിലിറങ്ങാന്‍ പി.എം.എല്‍.എന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

എന്നാല്‍, വോട്ടെണ്ണലിനിടെയുണ്ടായ സാങ്കേതിക തകരാറാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടെണ്ണുന്നതിനായി പുതിയ ഇലക്‌ട്രോണിക് സംവിധാനമാണ് ഒരുക്കിയിരുന്നത്. അപ്രതീക്ഷിതമായി അതിലുണ്ടായ സാങ്കേതിക പിഴവാണ് തിരിച്ചടിയായതെന്നും കമ്മിഷന്‍ വൃത്തങ്ങള്‍ വിവരിച്ചു.

പഞ്ചാബില്‍ 50 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പി.എം.എന്‍ എല്‍ 129 സീറ്റുമായി മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം 122 സീറ്റ് നേടി ഇമ്രാന്റെ പാര്‍ട്ടിയായ പി.ടി.ഐ തൊട്ടുപിന്നിലുണ്ട്. ഖൈബര്‍ പ്രവിശ്യയില്‍ 64 സീറ്റുമായി പി.ടി.ഐ ലീഡ് ചെയ്യുന്നു. മുത്തഹിദ മജ്‌ലിസ് ഇ അമല്‍ 12 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു. സിന്ധ് പ്രവിശ്യയില്‍ പി.പി.പിക്കാണ് ലീഡ്. 75 സീറ്റിലാണ് അവര്‍ മുന്നിട്ട് നില്‍ക്കുന്നത്.

ഇവിടെ 22 സീറ്റില്‍ മാത്രമാണ് പി.ടി.ഐയുടെ ലീഡ്. ബലൂചിസ്ഥാനില്‍ ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി 12 പ്രവിശ്യാ സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി ഒമ്ബത് സീറ്റിലാണ് ലീഡ് ചെയ്യുന്നത്.അടുത്തിടെ ഇമ്രാന്‍ ഖാന് നേരെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ റേഹംഖാന്‍ ട്വിറ്ററിലൂടെ ആഞ്ഞടിച്ചിരുന്നു. ഇമ്രാന്‍ പല സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഇതില്‍ അദ്ദേഹത്തിന് അഞ്ചുമക്കള്‍ ഉണ്ടെന്നും മറ്റുമായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളൊന്നും തന്നെ ഇമ്രാന്റെ ഇമേജിനെ ബാധിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്.