ഇസ്ലാമാബാദ്: പാകിസ്ഥാന് പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെന്നും അന്തിമഫലം വ്യാഴാഴ്ച വൈകിട്ടോടെ അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
അതേസമയം ,114 സീറ്റോടെ ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന് തെഹ്രിക് ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന് മുസ്ലിം ലീഗ് നവാസ് 182ല്‍ നിന്ന് 64 സീറ്റുകളിലേക്ക് ചുരുങ്ങി.
ബിലാവല്‍ ഭൂട്ടോയുടെ പിപിപി 42 സീറ്റുമായി മൂന്നാമതെത്തി. 342 സീറ്റുള്ള പാര്‍ലമെന്റിലെ 272 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകള്‍ വേണമെന്നിരിക്കെ തനിച്ച് ഈ നേട്ടത്തിലേക്ക് ഒരു പാര്‍ട്ടിക്കും എത്താന്‍ കഴിഞ്ഞില്ല.