ഹനാനെ അറിയുന്നത്‌ പത്രങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മാത്രം; ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടല്ല: അരുണ്‍ ഗോപി

0
45

പത്രങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയുമാണ് സഹായിക്കാന്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

“സമൂഹമാധ്യത്തിലൂടെ ആ കുട്ടിയേക്കുറിച്ചുള്ള പോസ്റ്റ് ഞാന്‍ പങ്കുവച്ചു. മറ്റുള്ളവര്‍ക്കുകൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേത് എന്ന ചിന്തയോടെയാണ് ആ കുറിപ്പ് എഴുതിയത്. വാര്‍ത്ത ശരിയായിരിക്കും എന്ന ബോധ്യത്തിലാണ് കുട്ടിയെ ചിത്രത്തില്‍ അഭിനയിപ്പിക്കാം എന്ന തീരുമാനമെടുത്തത്”- അരുണ്‍ ഗോപി പറഞ്ഞു.

പ്രണവ് നായകനാകുന്ന ഒരു ചിത്രത്തിന് ഇത്തരത്തിലുള്ള ഒരു പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോ എന്ന് യുക്തിക്കനുസരിച്ച്‌ ചിന്തിച്ചുനോക്കാവുന്നതാണ്. ഒരാള്‍ക്ക് സഹായമാകട്ടെ എന്നുവിചാരിച്ചാണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്. അത് ഇങ്ങനെയായതില്‍ ദു:ഖമുണ്ടെന്നും അരുണ്‍ പറഞ്ഞു.