ആലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴ കരൂരിനു സമീപം പൊലീസ് സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകല(30), കാര്‍ ഡ്രൈവര്‍ നൗഫല്‍, കൊട്ടിയം സ്വദേശിനിയായ ഹസീന (30) എന്നിവരാണു മരിച്ചത്. സിവില്‍ പൊലീസ് ഓഫിസര്‍ നിസാറി(42)നെ ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാണാതായ യുവതിയെ കണ്ടെത്തി നാട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍. പുലര്‍ച്ചെ അഞ്ചിനാണ് അപകടം. അങ്കമാലിയില്‍നിന്ന് കൊട്ടിയത്തേക്കു പോവുകയായിരുന്നു കാര്‍. കഴിഞ്ഞ ദിവസമാണ് ഹസീനയെ കാണാതായത്. ഇവരെ കണ്ടെത്തി വരും വഴിയാണ് അപകടം. ഹസീനയും ശ്രീകലയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.