ജലനിരപ്പ് ഉയര്‍ന്നു; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും, ജാഗ്രതാ നിര്‍ദേശം

0
49

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ഉച്ചയ്ക്കു രണ്ടിനു ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാലു വര്‍ഷത്തിനു ശേഷമാണ് പീച്ചി ഡാമില്‍ ജലനിരപ്പ് പരമാവധിയില്‍ എത്തുന്നത്. ജലനിരപ്പ് 78.9 മീറ്ററിലെത്തി. 79.25 മീറ്ററാണ് പീച്ചി ഡാമിന്റെ സംഭരണശേഷി.

കനത്ത മഴ പെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ മിക്ക ഡാമുകളും സംഭരണശേഷിയുടെ പരമാവധിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇടമലയാര്‍ ഡാം തുറക്കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ കൂടി മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമും തുറക്കേണ്ടിവരും.