കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖംമൂലം ചികില്‍സയിലായിരുന്നു. കാസര്‍കോട്ടെ വസതിയിലാണ് അന്ത്യം. നാല് തവണ മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായിരുന്നു.
2001-2004 വരെ എ.കെ.ആന്റണി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. ലീഗിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങളില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. ലീഗ് സംസ്ഥാന ട്രഷററും, യുഡിഎഫ് ജില്ലാ ചെയര്‍മാനുമാണ്.