യുപി മുഖ്യമന്ത്രിയാകാൻ താല്‍പര്യമില്ല,വേണമെങ്കിൽ ഒരുനിമിഷംകൊണ്ടു സാധിക്കാവുന്ന കാര്യം: ഹേമമാലിനി

0
21

ജയ്പുർ : യുപി മുഖ്യമന്ത്രിയാകാൻ താൽപര്യമില്ലെന്നു ഹേമമാലിനി എംപി. വേണമെന്നുണ്ടെങ്കിൽ ഒരുനിമിഷംകൊണ്ടു സാധിക്കാവുന്ന കാര്യമേയുള്ളൂ അത്. എന്നാൽ തന്റെ ഇഷ്ടങ്ങൾ പിന്തുടരുന്നതിന് അതു വിഘാതമാകുമെന്നതിനാലാണു വേണ്ടെന്നുവച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.

ബൻസ്‍വാഡയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹേമമാലിനി. നടിയെന്ന നിലയിലാണു താൻ ഏറെ അറിയപ്പെട്ടത്. എംപിയായതും അതുമൂലമാണ്. എംപിയാകുംമുൻപും ബിജെപിക്കുവേണ്ടി ഏറെ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ചിലർ എന്തൊക്കെ കുറ്റം പറഞ്ഞാലും നരേന്ദ്ര മോദിയെ പോലെ മറ്റൊരു പ്രധാനമന്ത്രിയെ കിട്ടാൻ പ്രയാസമായിരിക്കുമെന്നും അവർ പറഞ്ഞു.