ഉ​ത്ത​ർ​പ്ര​ദേ​ശി​​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ മ​രി​ച്ചു

0
22

സ​ഹാ​ര​ൻ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​ര​ൻ​പു​രി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് പി​ഞ്ച് കു​ട്ടി ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ‌ ഒ​രു കു​ട്ടി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. രക്ഷപ്പെട്ട കുട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഗം​ഗോ​ഹ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ലാ​ഹി ബ​ക്ഷ് കോ​ള​നി​യി​ലെ ഫൈ​സാ​ൻ (40), ഭാ​ര്യ ഇ​സ്രാ​ന (35), മ​ക്ക​ളാ​യ ഫൈ​സ​ൽ (13), സ​യ്ന (11), റാ​ണി (9), ഒ​ന്ന​ര വ​യ​സു​ള്ള ജ​യ്നാ​ബ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് കു​ടും​ബ​ത്തെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ആ​റു പേ​രെ ര​ക്ഷി​ക്കാ​നാ​യി​ല്ല.