കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

0
31

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. നടന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്ററുകള്‍ പുറത്തു വിട്ടിരിക്കുന്നത്.

പുതുമുഖസംവിധായകനായ ദേസിങ് പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പ്രണയദിനമായ ഫെബ്രുവരി 14ന് പുറത്തു വിട്ടിരുന്നു. മണിരത്നം സംവിധാനം ചെയ്ത ഓകെ കണ്‍മണിയിലൂടെ തമിഴ് സിനിമാരാധകരുടെ പ്രിയതാരമായി മാറിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍.

ഓകെ കണ്‍മണിയിലൂടെ തമിഴിന്റെ പ്രിയപ്പെട്ട പ്രണയനായകനായി മാറിയ ദുല്‍ഖര്‍ വീണ്ടുമൊരു പ്രണയകഥയുമായി വരുമ്ബോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. റിതു വര്‍മയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.ദുല്‍ഖര്‍ നായകനായി അടുത്തതായി റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രം കര്‍വ്വാനാണ്. ഓഗസ്റ്റ് 3ന് ഈ സിനിമ തീയേറ്ററുകളിലെത്തും.