ജമ്മുകശ്മീരില്‍ പൊലീസുകാരനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

0
26

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികള്‍ പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി. പൊലീസില്‍ വകുപ്പില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന ഷക്കീല്‍ അഹമ്മദിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.

ഇന്നലെ രാത്രി പുല്‍വാമയിലെ ത്രാല്‍ ഗ്രാമത്തില്‍നിന്നുമാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. ഇയാളെ കണ്ടെത്താനായി പൊലീസ് ശക്തമായ തെരച്ചിലാണ് നടത്തുന്നത്.

തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്ത പരിശോധിച്ചുവരികയാണെന്നും ഷക്കീല്‍ ഒരു ബന്ധുവീട്ടില്‍ പോയതായി കുടുംബം പറയുന്നുണ്ടെന്നും ഡിജിപി എസ്പി വൈദ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച സലീം ഷാ എന്ന പൊലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ മൂന്ന് തീവ്രവാദികളെയും സൈന്യം വധിച്ചിരുന്നു.