കണ്ണൂര്‍: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപെട്ട് അയ്യപ്പധര്‍മ്മ സേന ജുലായ് 30ന് നടതുന്നതിനായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തള്ളിക്കളയണമെന്ന് ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു.
ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതിയുടെ തീരുമാനത്തില്‍ പ്രതിഷേധിക്കുന്ന ഭൂരിഭാഗം വിശ്വാസികളും തിങ്കളാഴ്ച്ചത്തെ ഹര്‍ത്താലിനെ പിന്തുണക്കുന്നില്ല. ആര്.എസ്. എസ്, വി.ച്ച്.പി പോലും പരസ്യമായി ഹര്‍ത്താലിനെ തള്ളിപറഞ്ഞ സാഹചര്യത്തില്‍, വ്യാപാരി വ്യവസായി നേതാക്കന്മാര് തിങ്കളാഴ്ച കട തുറന്നു പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യണമെന്നും ബസ്സ് ഓണേഴ്സ് അസോസിയേഷന് തിങ്കളാഴ്ച ബസ്സ് ഓടിക്കുമെന്ന് പ്രഖ്യാപിച്ച് ഹര്‍ത്താലിനെ തള്ളിക്കളയാന്‍ തയ്യാറവണമെന്നും ഹര്‍ത്താല്‍ വിരുദ്ധ മുന്നണി ആവശ്യപെട്ടു.
ഹര്‍ത്താലില്‍ ഉണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങള്‍ , പത്രസമ്മേളനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച നേതാക്കന്മാരില് നിന്നു ഈടാക്കും എന്ന പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയാല്‍ ഇല്ലാതാവുന്നതേയുള്ളു തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍; അതിനു കേരള സര്‍ക്കാര്‍ തയ്യാറവണമെന്ന്, ഹര്‍ത്താല്‍ വിരുദ്ധമുന്നണി യോഗം ആവശ്യപെട്ടു.യോഗത്തില്‍ സംസ്ഥന വൈസ്. പ്രസിഡന്റ്, ടി.പി .ആര്. നാഥ് അദ്ധ്യക്ഷത് വഹിച്ചു. രാജന് തീയ്യറത്ത്, ദിനു മൊട്ടാമ്മല്‍, ജോണ്സണ്, കെ. ചന്ദ്രബാബു,സത്താര്‍ എന്നിവര്‍ സംസാരിച്ചു