പലസ്തീൻ പ്രക്ഷോഭകർക്കു നേരെ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; രണ്ടു മരണം

0
31

ഗാസ സിറ്റി: ഗാസാ അതിർ‌ത്തിയിലെ പലസ്തീൻ പ്രക്ഷോഭകർക്കു നേരെ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെയ്പ്. സംഭവത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഗാസ ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 14വയസ് പ്രായമുള്ള കുട്ടിയും 43കാരനായ ഖാസി അബു മുസ്തഫ എന്നയാളുമാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.