ഇടുക്കി അണക്കെട്ട് തുറക്കല്‍: ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ജാഗ്രത; സേനാ വിന്യാസവും നടത്തും

0
26

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടു തുറക്കുന്നതുമായി ബ​ന്ധ​പ്പെ​ട്ട് ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ സേ​നാ​വി​ന്യാ​സം ന​ട​ത്തും. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടു തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സേ​ന​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ മു​ന്ന​റി​യി​പ്പു​ക​ളും ജ​ന​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മുഖ്യമന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.എ​ന്തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ത​ക്ക​വ​ണ്ണം ക​ര-​വ്യോ​മ- നാ​വി​ക സേ​ന​ക​ളെ വി​ന്യ​സി​ക്കും. ഇ​തോ​ടൊ​പ്പം തീ​ര​സം​ര​ക്ഷ​ണ സേ​ന​യും ബോ​ട്ടു​ക​ളി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ജ്ജ​മാ​യ​താ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ചൊവ്വാഴ്ചയാണ്  തുറക്കുന്നത്.  ഷട്ടറുകൾ 40 സെന്റിമീറ്റർ വരെ ഉയർത്തി ട്രയൽ റൺ നടത്തും. നാലു മണിക്കൂർ വരെ നീണ്ടു നില്‍ക്കുന്ന ട്രയല്‍ റണ്ണാണ് നടക്കുക.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ യൂ​ണി​റ്റ് ഇ​ടു​ക്കി​യി​ലെ​ത്തി. മ​റ്റു യൂ​ണി​റ്റു​ക​ൾ എ​റ​ണാ​കു​ളം, ആ​ലു​വ, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​കും. ക​ര- നാ​വി​ക- വ്യോ​മ​സേ​ന​ക​ളു​ടെ സ​ഹാ​യം ഇ​വ​ർ​ക്ക് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. . വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണു ന​ട​ക്കു​ക.

ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ശക്തമാണ്.