കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; സംസ്ഥാനവ്യാപകമായി ജാഗ്രത പാലിക്കണമെന്ന് പൊലീസ്

0
25

ചെന്നൈ: ചികില്‍സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്നതിനിടെ, സംസ്ഥാനവ്യാപകമായി ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അണികളുടെ വികാരപ്രകടനങ്ങള്‍ അതിരുവിടാതെ കാക്കുകയെന്ന ദൗത്യമാണു പൊലീസിന് മുന്നിലുള്ളത്. അവധികള്‍ റദ്ദാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണു സ്ഥിരീകരിക്കാത്ത വിവരം.

ആല്‍വാര്‍പെട്ടിലെ കാവേരി ആശുപത്രിയിലും പരിസരത്തുമായി രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണു വിന്യസിച്ചിട്ടുള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചെ രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു നീക്കിയപ്പോള്‍ മുതല്‍ നൂറു കണക്കിനു ഡിഎംകെ പ്രവര്‍ത്തകരാണ് അവിടേക്കു പ്രവഹിക്കുന്നത്. ഇന്ന് അവധി ദിനം കൂടിയായതിനാല്‍ പ്രവര്‍ത്തകപ്രവാഹം അനുനിമിഷം വര്‍ധിക്കുകയാണ്. പതിനായിരത്തോളം പ്രവര്‍ത്തകരെങ്കിലും മേഖലയില്‍ തടിച്ചുകൂടിയിട്ടുണ്ടെന്നാണു വിലയിരുത്തല്‍.