ഗു​ജ​റാ​ത്തി​ല്‍ യു​വാ​വി​നെ ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദി​ച്ചു കൊ​ന്നു

0
21

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ യു​വാ​വി​നെ ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദി​ച്ചു കൊ​ന്നു. ഗു​ജ​റാ​ത്തി​ലെ ദാ​ഹോ​ദി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ സു​ഹൃ​ത്തി​നും പ​രി​ക്കേ​റ്റു. ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ര്‍​ച്ച​ക്കാ​ര്‍ എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​രു​പ​തോ​ളം പേ​ര്‍ ചേ​ര്‍​ന്നാ​ണ് മ​ര്‍​ദി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

അ​ജ്മ​ല്‍ വ​ഹോ​നി​യ (22) എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ഭാ​രു മാ​ത്തൂ​രി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ജ്മ​ല്‍ വ​ഹോ​നി​യ​യു​ടെ പേ​രി​ല്‍ മോ​ഷ​ണം അ​ട​ക്കം 32 കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.