കൊച്ചി: താരങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി ‘അമ്മ’. മാധ്യമങ്ങളിലൂടെ അനാവശ്യ പ്രസ്താവനകള്‍ നടത്തി അപഹാസ്യരാവരുതെന്ന് അമ്മയുടെ സര്‍ക്കുലറില്‍ പറയുന്നു.
പ്രശ്നങ്ങള്‍ സംഘടനയ്ക്ക് ഉള്ളില്‍ പറഞ്ഞു തീര്‍ക്കണം. പുറത്ത് പരാതി പറയുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും സര്‍ക്കുലറില്‍ വിശദമാക്കുന്നു.
ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാജിവച്ച നാല് നടിമാരുടെയും രാജി കത്ത് കിട്ടി എന്നും സര്‍ക്കുലര്‍ സ്ഥിരീകരിക്കുന്നു. ഭാവന , രമ്യ നമ്പീശന്, ഗീതു മോഹന്‍ദാസ് ,റീമ കല്ലിങ്കല്‍ എന്നിവരുടെ രാജിയാണ് അമ്മ സ്ഥിരീകരിച്ചത്.
ഓഗസ്റ്റ് ഏഴിന് നടക്കാനുള്ള ചര്‍ച്ചക്ക് മുന്നോടിയായാണ് അമ്മ സര്‍ക്കുലര്‍ പുറത്തിറക്കിയത്.അമ്മക്കെതിരെ പരാതിപ്പെട്ട ജോയ് മാത്യുവിനെയും ഷമ്മി തിലകനെയും ഈ ചര്‍ച്ചയിലേക്ക് വിളിച്ചിട്ടുണ്ട്.