ലാവലിന്‍ വിഷയം കുത്തിപ്പൊക്കുന്നത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്‌, പിന്നില്‍ കോണ്‍ഗ്രസും ബി.ജെ.പിയും: കോടിയേരി

0
24

കോഴിക്കോട് : ലാവലിന്‍ വിഷയം കുത്തിപ്പൊക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനുപിന്നില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമാണ്. ഹൈക്കോടതിയില്‍ കേസ് തെളിയിച്ചതുപോലെ സുപ്രീം കോടതിയിലും തെളിയിക്കാന്‍ കഴിയും. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റക്കാരനല്ലെന്നും കോടിയേരി പറഞ്ഞു.

ലാവ്‍ലിൻ അഴിമതിക്കേസിൽ‍ ഹൈക്കോടതി നിർദേശിച്ച മൂന്നു പ്രതികൾ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഒഴിവാക്കപ്പെട്ട മറ്റു മൂന്നുപേരും വിചാരണ നേരിടണമെന്നു സുപ്രീം കോടതിയിൽ‍ നൽകിയ സത്യവാങ്മൂലത്തിൽ സിബിഐ വ്യക്തമാക്കിയിരുന്നു. വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ നൽകിയ ഹർജിയിലാണു സിബിഐയുടെ മറുപടി.