അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് : ദയാനിധി മാരന്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

0
35

ന്യൂ​ഡ​ല്‍​ഹി: അ​ന​ധി​കൃ​ത ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സി​ല്‍ മു​ന്‍ ടെ​ലി​കോം മ​ന്ത്രി ദ​യ​നി​ധി മാ​ര​നും സ​ഹോ​ദ​ര​ന്‍ ക​ലാ​നി​ധി മാ​ര​നും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. 2004ല്‍ ​യു​പി​എ സ​ര്‍​ക്കാ​രി​ല്‍ ടെ​ലി​കോം മ​ന്ത്രി​യാ​യി​രി​ക്കെ ദ​യാ​നി​ധി മാ​ര​​ന്‍ ചെ​ന്നൈ​യി​ലെ വീ​ട്ടി​ല്‍ ബി​എ​സ്‌എ​ന്‍​എ​ല്ലി​ന്‍റെ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചെ​ഞ്ച് സ്ഥാ​പി​ക്കു​ക​യും ഇ​വ സ​ണ്‍ ടി​വി ഗ്രൂ​പ്പി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നു​മാ​ണ് കേ​സ്.
നേ​ര​ത്തെ കേ​സി​ല്‍ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ഇ​വ​രെ വെ​റു​തെ വി​ട്ടി​രു​ന്നു. ഈ ​ന​ട​പ​ടി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കു​ക​യും സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​ത​ന്നെ കേ​സി​ല്‍ വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. 12 ആ​ഴ്ച​ക്കു​ള്ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ദ​യാ​നി​ധി മാ​ര​​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മാ​ര​ന്‍ സ​ഹോ​ദ​ര​ന്‍​മാ​ര്‍​ക്കും ര​ണ്ട് ബി​എ​സ്‌എ​ന്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ​ണ്‍ ടി​വി ജീ​വ​ന​ക്കാ​ര്‍​ക്കും എ​തി​രെ​യാ​ണ് 2017ല്‍ ​സി​ബി​ഐ കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​ത്. ബി​എ​സ്‌എ​ന്‍​എ​ലി​ന്‍റെ 364 ലൈ​നു​ക​ള്‍ സ​ണ്‍ ടി​വി​യു​ടെ നെ​റ്റ്‌​വ​ര്‍​ക്ക് അ​പ്‌​ലി​ങ്കി​നാ​യി ഉ​പ​യോ​ഗി​ച്ച്‌ സ​ര്‍​ക്കാ​രി​ന് 1.78 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി​യ​താ​ണ് കേ​സ്.