ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.58 അടിയായി ഉയര്‍ന്നു; ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിക്കാന്‍ ഇനി 0.42 അടിമാത്രം

0
25

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്  2394.58 അടിയായി ഉയര്‍ന്നു. ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിക്കാൻ ഇനി വെറും 0.42 അടി മാത്രം മതി. ജലനിരപ്പ് 2395 അടിയിലെത്തിയാലുടൻ കെഎസ്ഇബി അതിജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിക്കും. ജലനിരപ്പ് 2399 അടിയാകുമ്പോൾ അതീവജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നൽകും.

പെരിയാറിന്റെ തീരത്ത്, അപകടമേഖലയിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിപ്പാർപ്പിക്കുന്നത് ഈ ഘട്ടത്തിലാണ്. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിർദേശം നൽകുക. തുടർന്ന് 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണു തീരുമാനം. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താന്‍ കാത്തിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം വൈദ്യുതമന്ത്രി എം.എം മണി വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

അ​ണ​ക്കെ​ട്ടു തുറക്കുന്നതുമായി ബ​ന്ധ​പ്പെ​ട്ട് ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ സേ​നാ​വി​ന്യാ​സം ന​ട​ത്തും. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടു തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സേ​ന​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ മു​ന്ന​റി​യി​പ്പു​ക​ളും ജ​ന​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മുഖ്യമന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.എ​ന്തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ത​ക്ക​വ​ണ്ണം ക​ര-​വ്യോ​മ- നാ​വി​ക സേ​ന​ക​ളെ വി​ന്യ​സി​ക്കും. ഇ​തോ​ടൊ​പ്പം തീ​ര​സം​ര​ക്ഷ​ണ സേ​ന​യും ബോ​ട്ടു​ക​ളി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ജ്ജ​മാ​യ​താ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.