ഗുജറാത്തില്‍ കുടുംബത്തിനു നേരെ പുലിയുടെ ആക്രമണം; നാലു മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തു

0
23

വഡോദര∙: ഗുജറാത്തിലെ ഛോട്ടാ ഉദയ്പുർ ജില്ലയിൽ കുടുംബത്തിനു നേരെ പുലിയുടെ ആക്രമണം. സ്കൂട്ടറിൽ വരികയായിരുന്ന കുടുംബത്തിനു നേരെയാണു പുലി ആക്രമണം നടത്തിയത്. നാലു മാസം പ്രായമുള്ള കുഞ്ഞിനൊപ്പമാണു വിക്രം രത്‌വയും ഭാര്യ സപ്നയും യാത്ര ചെയ്തത്. ഇവരെ ആക്രമിച്ച പുലി കുഞ്ഞുമായി കടന്നു കളഞ്ഞു.

ആക്രമണത്തിൽ വിക്രമിനും സപ്നയ്ക്കും പരുക്കേറ്റു. ഇവർ ബഹളം വച്ചതിനെ തുടർന്നു നാട്ടുകാരോടിയെത്തി പുലിയിൽനിന്ന് കുഞ്ഞിനെ വീണ്ടെടുക്കുകയായിരുന്നു. കുഞ്ഞിന്റെ കാലിനും പുറത്തും പരുക്കേറ്റിട്ടുണ്ട്. കുടുംബത്തെ വഡോദരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.