ട്രോളിങ് നിരോധനത്തിന് നാളെ അവസാനം

0
26

കൊച്ചി : സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും. രണ്ടു മാസം നീണ്ടുനിന്ന ട്രോളിങ് നിരോധനത്തിന് ശേഷം നാളെ അര്‍ദ്ധരാത്രി മുതല്‍ ബോട്ടുകള്‍ വീണ്ടും കടലിലേക്ക് തിരിക്കും. പതിനയ്യായിരത്തില്‍പരം യന്ത്രവത്കൃത മല്‍സ്യ ബന്ധന യാനങ്ങളാണ് നാളെ കടലില്‍ ഇറങ്ങുന്നത്. തീരത്ത് ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇത്തവണ കനത്ത മഴയും കാറ്റും മൂലം ട്രോളിംഗ് നിരോധന കാലത്ത് വള്ളങ്ങള്‍ക്ക് കടലില്‍ അധികം പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രൂക്ഷമായ മീന്‍ക്ഷാമത്തിന് വഴി വച്ചിരുന്നു. ചാളയുടെ വില 200 രൂപയ്ക്കു മുകളില്‍ എത്തിയിരുന്നു.

കിളിമീന്‍, കരിക്കാടി, കൊഞ്ച് എന്നിവയാണ് നിരോധനത്തിന് ശേഷം സാധാരണയായി ലഭിക്കാറുള്ളത്.. ഇത്തരം മത്സ്യങ്ങളില്‍ തന്നെയാണ് ഇത്തവണയും മത്സ്യത്തൊഴിലാളിക്ക് പ്രതീക്ഷ.മുന്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി 61 ദിവസമായിരുന്നു ട്രോളിങ് നിരോധനം. 45 ദിവസമായിരുന്നു കഴിഞ്ഞ വര്‍ഷം വരെ. ജൂണ്‍ ഒന്നിനാണ് ഇത്തവണ നിരോധനം തുടങ്ങിയത്.