ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി പ്രവര്‍ത്തകനും ഡ്രൈവറും ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി പ്രവര്ത്തകന് വിക്കി തന്ജയും അദ്ദേഹത്തിന്റെ ഡ്രൈവര്‍ ജെയിനും ചേര്‍ന്നാണ് യുവതി മാനഭംഗപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യമായിരുന്നു സംഭവം.
യുവതി ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കു പിന്നാലെ യുവതിയെ നിര്‍ബന്ധപൂര്‍വം ജെയിനെ വിവാഹം കഴിപ്പിച്ചു. ആറ് മാസത്തിനുശേഷം ജെയിന് തന്നെ ഉപേക്ഷിച്ചുവെന്നും ഇപ്പോള്‍ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി യുവതി പൊലീസില്വീണ്ടും പരാതി നല്കി. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.