ജക്കാർത്ത: ഇന്തോനേഷ്യയിൽ ബാലി ദ്വീപിനു സമീപമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇതുവരെ 14 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകൾ. 160 ഓളം പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.
രാത്രിയിലെ ഗാഡമായി ഉറക്കത്തിന്നിടെയാണ് ബാലിയെ കുലുക്കി ഭൂചലനം വന്നത്. അതുകൊണ്ട് തന്നെ മൃതദേഹങ്ങൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്തോനേഷ്യൻ പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. പരിക്കേറ്റ 160 പേരിൽ 67 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.