മലപ്പുറം: ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ സംഘങ്ങള്‍ കൊലപ്പെടുത്തിയ മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ പേരിലിറക്കിയ മാഗസിന് ക്യാമ്പസ് ഫ്രണ്ട് സംഘങ്ങള്‍ നടുറോഡില്‍ കത്തിച്ചു.
മലപ്പുറം പാലേമാട് കോളജില്‍ ‘അഭിമന്യു’ എന്ന പേരില്‍ കോളജ് യൂണിയന് പുറത്തിറക്കിയ മാഗസിനാണ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചത്. പാലേമാടുള്ള ശ്രീ വിവേകാനന്ദ പഠനകേന്ദ്രം കോളജ് പുറത്തിറക്കിയ മാഗസിനാണ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചത്. അഭിമന്യൂ എന്ന പേര് തന്നെ അവര്‍ക്ക് ഭയമാണെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടിയെന്നുമാണ് എസ്.എഫ്.ഐയുടെ പ്രതികരണം.