ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ച് ‘വില്ലന്‍’; ഹിന്ദി പതിപ്പിന് 35 ലക്ഷം കാഴ്ചക്കാര്‍

0
27

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലൻ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നു. സിനിമയുടെ ഹിന്ദി ഡബ്ബിങ് പതിപ്പായ കോൻ ഹേ വില്ലൻ യുട്യൂബിൽ ഒരുദിവസം കൊണ്ട് കണ്ടത് 35 ലക്ഷം ആളുകളാണ്. മലയാളത്തിൽ അപൂർവമായി മാത്രമാണ് ഹിന്ദി പതിപ്പുകൾക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കാറുള്ളത്.

മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത ചിത്രമാണ് ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത വില്ലന്‍. കുറ്റാന്വേഷണ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വിശാല്‍, ഹന്‍സിക, മഞ്ജു വാര്യര്‍ എന്നിവരും അഭിനയിച്ചിരുന്നു. മാത്യു മാഞ്ഞൂരാന്റെ കഥ പറഞ്ഞ ചിത്രം നിര്‍മ്മിച്ചത് റോക്ക്‌ലൈന്‍ വെങ്കിടേഷാണ്.

ചിത്രം ഡിവിഡിയിലൂടെയും ടെലിവിഷനിലൂടെയും പ്രേക്ഷകർ ഏറ്റെടുത്തു. ടിവിയിൽ അടുത്തിടെ വീണ്ടും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന സിനിമയും വില്ലൻ തന്നെയാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.