ഓറഞ്ച് അലർട്ട്: ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0
24

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച ശേഷം മാത്രമാകും ഷട്ടറുകള്‍ തുറക്കുകയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഡാമിലേക്കുള്ള നീരൊഴുക്കും മഴയുടെ തോതും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അത് പരിശോധിച്ച ശേഷം മാത്രമാകും ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുക.

ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവർ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അഥോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.