വംശീയാധിക്ഷേപം അരോപിച്ച് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച ജര്‍മന്‍ സൂപ്പര്‍ താരം മെസ്യൂട്ട് ഓസിലിനായി ജര്‍മന്‍ ആരാധകര്‍ തെരുവിലിറങ്ങി. ഞായറാഴ്ച ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലായിരുന്നു ആരാധകരുടെ പ്രതിഷേധം.
‘ഐ ആം ഓസില്‍’ എന്ന് എഴുതിയ ടീഷര്‍ട്ടുകളും ഓസിലിന്റെ ജര്‍മന്‍ ദേശീയ ജേഴ്സികളും അണിഞ്ഞാണ് ആരാധകര്‍ പിന്തുണ പ്രഖ്യാപിച്ചത്. ഇവര്‍ ജര്‍മനിയുടേയും തുര്‍ക്കിയുടേയും പതാകകളും വീശി. വിരമിക്കലിന് പിന്നാലെ തനിക്ക് വധഭീഷണിയും മറ്റും വരുന്നുണ്ടെന്ന് ഓസില്‍ പറഞ്ഞിരുന്നു, ഈ സാഹചര്യത്തിലാണ് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ആരാധകര്‍ തീരുമാനിച്ചത്. ഇംഗ്ലീഷ് ക്ലബ് ആഴ്സനലിനൊപ്പം പ്രീസീസണ് ടൂറിലുള്ള ഓസില്‍, തനിക്ക് പിന്തുണയറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞു.
തുര്‍ക്കിഷ് വശജനായ ഓസില്‍ ലോകകപ്പിന് മുൻപ് തുര്‍ക്കിഷ് പ്രസിഡന്റ് രജപ് തയിപ് ഉര്‍ദുഗാനെ സന്ദര്‍ശിച്ചിരുന്നു. ഇത് ജര്‍മനയില്‍ വലിയ വിവാദമായി. വിവാദം ജര്‍മന്‍ ടീമിനേയും ബാധിച്ചു. ലോകകപ്പില്‍ വന്‍ പ്രതീക്ഷകളുമായെത്തിയ ജര്‍മന്‍ പട ആദ്യ റൗണ്ടില്‍ തന്നെ തോറ്റുമടങ്ങി. ഇതോടെ ഒരുവിഭാഗം ആരാധകരും കുറെ മുന്‍ താരങ്ങളും ഓസിലിനെതിരെ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.