ജാർഖണ്ഡിൽ പശുവിനെ കൊന്ന് ഇറച്ചി വിൽപ്പന നടത്തി; ഏഴു പേർ അറസ്റ്റിൽ

0
23


പാകൂർ: ഗോവധ നിരോധനം നിലനില്‍ക്കുന്ന ജാർഖണ്ഡിൽ പശുവിനെ കൊന്നതിന്റെ പേരില്‍ ഏഴു പേർ അറസ്റ്റിൽ. പശുവിനെ കൊന്ന ഇവര്‍ ഇറച്ചി വിൽപ്പന നടത്തുകയും ചെയ്തിരുന്നു.

പാകൂർ ജില്ലയിലെ മണിറാംപുർ ഗ്രാമത്തിലാണ് പശുക്കുരുതി നടന്നത്. ഗ്രാമത്തിലെ മൂന്നു വീടുകളിൽ നടത്തിയ പരിശോധനയിൽ 45 കിലോ മാട്ടിറച്ചി പിടിച്ചെടുക്കുകയും ചെയ്തു. സംഭവ സ്ഥലത്തുനിന്ന് 16 പശുക്കളെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു. 2015 മുതൽ ജാർഖണ്ഡിൽ പശുക്കശാപ്പ് നിരോധിച്ചിരിക്കുകയാണ്