തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍​നി​ന്നു ഷോ​ക്കേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു

0
45

തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ​യി​ല്‍ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു. നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി ജോ​ര്‍​ജ്കു​ട്ടി ജോ​ണ്‍ (74) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റി​നാ​യി​രു​ന്നു സം​ഭ​വം. പാ​ല്‍ വാ​ങ്ങാ​​ന്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാള്‍​ക്ക് ഷോ​ക്കേ​റ്റ​ത്.

സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ് മഴ നാളെ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

മലയോരമേഖലകളില്‍ കൃഷിക്ക് വലിയ തോതില്‍ നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ ആരംഭിച്ച മഴ ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു.