തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭ യോഗം. ജലനിരപ്പ് അപകടകരമായ നിലയിലേക്ക് എത്തിക്കാനാവില്ലെന്നും യോഗം വിലയിരുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വൈദ്യുതി മന്ത്രി എം.എം. മണിയെ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തി. ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറക്കുക തന്നെ ചെയ്യുമെന്ന് നേരത്തെ മന്ത്രി മണി പറഞ്ഞിരുന്നു. അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും വൈദ്യുത ബോര്‍ഡിന് വേറിട്ട നിലപാടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇടുക്കിയിലെ ജലനിരപ്പ് 2397 അടിക്കു മുകളിലെത്തിയാല്‍ മാത്രമേ ചെറുതോണി അണക്കെട്ടിലെ ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും അറിയിച്ചിട്ടുണ്ട്.