കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനകേസിന്റ അന്വേഷണ പുരോഗതി സംസ്ഥാന പൊലീസ് മേധാവിലോക്നാഥ് ബെഹ്റ നേരിട്ട് വിലയിരുത്തും. കെവിന് കേസിന്റ കുറ്റപത്രം സംബന്ധിച്ചും ഉന്നത ഉദ്യോഗസ്ഥരുമായി ഡിജിപി ചര്‍ച്ച ചെയ്യും.
ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ഒരു മാസത്തില്‍ കുടുതലായി നടക്കുകയാണ്. എന്നാല്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വൈകുന്നത് വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്. ഇതിനിടെയാണ് ഇന്ന് ഡിജിപി കോട്ടയത്ത് എത്തുന്നത്. വൈക്കം ഡിവൈഎസ്പി എസ് സുഭാഷിന്റ നേതൃത്വത്തില്‍ കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാക്കി. വത്തിക്കാന്‍ എംബസിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം കന്യാസ്ത്രീക്കെതിരെ ബിഷപ്പിന് പരാതി നല്കിയ ദില്ലിയില്‍ താമസിക്കുന്ന സ്ത്രീയുടെ മൊഴും രേഖപ്പെടുത്തണം. വെള്ളിയാഴ്ചയാണ് സംഘം ദില്ലിയിലെത്തുക.
ജലന്ധറിലേക്ക് എപ്പോള്‍ പോകുമെന്ന് ഡിജിപി നടത്തുന്ന അവലോകനയോഗത്തിന് ശേഷം തീരുമാനിക്കും. ജലന്ധറിലേക്കുള്ള യാത്ര വൈകരുതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റ നിലപാട് ഐ.ജി വിജയ് സാഖറേ എസ്.പി ഹരിശങ്കര്‍ എന്നിവര്‍ക്ക് പുറമേ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയും അവലോകനയോഗത്തില്‍ പങ്കെടുക്കും. കെവിന് കേസിന്റ പുരോഗതിയും ഡിജിപി വിലയിരുത്തും. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ളതിനാല്‍ ഡിജിപിയുടെ വിലയിരുത്തല്‍ നിര്‍ണ്ണായകമാണ്.