മഴ: വര്‍ക്കല പാപനാശത്ത് കുന്നിടിഞ്ഞ് വീണ് ഒരാള്‍ക്ക് പരുക്ക്‌

0
54

തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് കുന്നിടിഞ്ഞ് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. ക്ലിഫിന് സമീപം കച്ചവടം നടത്തിയിരുന്ന ജമ്മു കശ്മീര്‍ സ്വദേശി നിസാറിനാണ് പരിക്കേറ്റത്. ഇയാളെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് കുന്നിടിഞ്ഞു വീഴുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പുറത്തെടുത്തത്.