ഇ​മ്രാ​ൻ ഖാന്‍റെ സത്യപ്രതിജ്ഞാ ച​ട​ങ്ങി​ലേ​ക്ക് ന​രേ​ന്ദ്ര മോ​ദി​ക്കു ക്ഷ​ണ​മി​ല്ല

0
28

ഇ​സ്ലാ​മാ​ബാ​ദ്: പാക് പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഇ​മ്രാ​ൻ ഖാന്‍റെ സത്യപ്രതിജ്ഞാ ച​ട​ങ്ങി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക്ഷ​ണ​മി​ല്ല. ഓ​ഗ​സ്റ്റ് പ​തി​നൊ​ന്നി​നാ​ണ് ഇ​മ്രാ​ൻ ഖാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ. ഇ​ന്ത്യ​യി​ൽ​നി​ന്ന് ന​ട​ൻ ആ​മി​ർ ഖാ​ൻ, മു​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ക​പി​ൽ ദേ​വ്, സു​നി​ൽ ഗ​വാ​സ്ക​ർ, ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു എ​ന്നി​വ​ർ​ക്കാ​ണു ക്ഷ​ണം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ക്രി​ക്ക​റ്റ് ക​ള​ത്തി​ൽ​നി​ന്നു രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു ഇ​മ്രാ​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച​താ​യി അ​റി​യി​ച്ചു. സാ​ർ​ക് രാ​ജ്യ​ങ്ങ​ളു​ടെ ത​ല​വ​ൻ​മാ​രെ ഇ​മ്രാ​ൻ ത​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യി​ലേ​ക്കു ക്ഷ​ണി​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ പാ​ർ​ട്ടി​ത​ന്നെ പി​ന്നീ​ട് നി​ഷേ​ധി​ച്ചു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷ​മാ​ണ് വി​ദേ​ശ അ​തി​ഥി​ക​ളെ ക്ഷ​ണി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് പി​ടി​ഐ വ​ക്താ​വ് ഫ​വാ​ദ് ചൗ​ധ​രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം 25-ന് ​ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​മ്രാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന തെ​ഹ്രീ​ക് ഇ ​ഇ​ൻ​സാ​ഫ് പാ​ർ​ട്ടി കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടി വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്നു.