എ​ഐ​ഡി​എം​കെ എം​എ​ല്‍​എ എ.​കെ ബോ​സ് അ​ന്ത​രി​ച്ചു

0
28

ചെ​ന്നൈ: എ​ഐ​ഡി​എം​കെ എം​എ​ല്‍​എ എ.​കെ. ബോ​സ് (69) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തത്തെ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​യി​രു​ന്ന അ​ന്ത്യം. മ​ധു​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അ​ദ്ദേ​ഹം മ​ധു​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. തി​രു​പ്രാ​ന്‍​കു​ണ്ട​ഠം എം​എ​ല്‍​എ​യാ​യി​രു​ന്നു ബോ​സ്. 2016 ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് അ​ദ്ദേ​ഹം വീ​ണ്ടും നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. മൂ​ന്ന് ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്നു ബോ​സ്. ഭാ​ഗ്യ​ല​ക്ഷ്മി​യാ​ണ് ഭാ​ര്യ.