ന്യൂഡൽഹി: മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ കാലത്തോ തന്റെ ജീവിതകാലത്തോ വടക്കന്‍ കര്‍ണാടക മേഖലയെ പ്രത്യേക സംസ്ഥാനമാക്കാൻ അനുവദിക്കില്ലെന്ന് ദേവഗൗഡ.
ഉത്തര കന്നഡയ്ക്കു സംസ്ഥാന ബജറ്റിൽ ഫണ്ടുകൾ അനുവദിച്ചു നൽകുന്നതിൽ വിവേചനം കാട്ടിയിട്ടില്ല. വൃത്തികെട്ട വ്യാജ പ്രചാരണങ്ങളിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷൻ യെദിയൂരപ്പ സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്- ദേവഗൗഡ കുറ്റപ്പെടുത്തി.
ബിജെപിയുടെ പ്രചാരണങ്ങളിൽ പ്രകോപിതരാകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. മുഖ്യമന്ത്രി കുമാരസ്വാമി അവതരിപ്പിച്ച ബജറ്റിൽ വടക്കൻ കർണാടകയെ അവഗണിച്ചു എന്നാരോപിച്ച് ചില സംഘടനകൾ, പ്രത്യേക സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് മേഖലയിലെ 13 ജില്ലകളിലായി ബന്ദിന് ആഹ്വാനം നൽകിയിരുന്നു