റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ട്രം​പി​നെ മു​ഖ്യാ​തി​ഥി​യാ​യി ഇ​ന്ത്യ ക്ഷ​ണി​ച്ചു​വെ​ന്ന് യു​എ​സ്

0
37

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​ 2019ലെ ​റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷത്തില്‍ മു​ഖ്യാ​തി​ഥി​യാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ ക്ഷ​ണി​ച്ചു​വെ​ന്ന് അ​മേ​രി​ക്ക. എ​ന്നാ​ല്‍ ക്ഷ​ണം സ്വീ​ക​രി​ക്ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​മേ​രി​ക്ക​ന്‍ പ്ര​സ് സെ​ക്ര​ട്ട​റി സാ​റ സാ​ന്‍​ഡേ​ഴ്സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍ ട്രം​പി​നെ മു​ഖ്യാ​തി​ഥി​യാ​യി ക്ഷ​ണി​ച്ച​ത്.

അ​മേ​രി​ക്ക​ന്‍ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പെ​യും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ് എ​ന്‍. മാ​റ്റി​സും അ​ടു​ത്ത മാ​സം ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നും സാ​റ അ​റി​യി​ച്ചു. ഈ ​വ​ര്‍​ഷം അ​വ​സാ​നം ന​ട​ക്കു​ന്ന ട്രം​പി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തി​നാ​ണ് ഇ​രു​വ​രും എ​ത്തു​ന്ന​തെന്നും സാറ കൂട്ടിച്ചേര്‍ത്തു.

2015ല്‍ ​മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ച​ട​ങ്ങി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബാ​റ​ക് ഒ​ബാ​മ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യി​രു​ന്നു. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി​ദേ​ശ​ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് പ​തി​വാ​ണ്. എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷം ആ​സി​യാ​ന്‍ അം​ഗ​ങ്ങ​ളാ​യ രാ​ജ്യ​ങ്ങ​ളി​ലെ ത​ല​വ​ന്‍​മാ​രാ​ണ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ത്.