കക്ഷി ചേരാനുള്ള ഹര്‍ജിയെ എതിര്‍ത്ത് നടി; കേസ് നടത്താന്‍ പുറത്തുനിന്നുള്ള സഹായം ആവശ്യമില്ല

0
33

കൊച്ചി: താര സംഘടന ‘അമ്മ’ യിലെ വനിത അംഗങ്ങള്‍ കേസില്‍ കക്ഷി ചേരുന്നതില്‍ എതിര്‍പ്പ് അറിയിച്ച്‌ ആക്രമിക്കപ്പെട്ട നടി. ഹൈക്കോടതിയിലാണ് നടി നിലപാട് വ്യക്തമാക്കിയത്.

തനിക്ക് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും കേസ് ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകുമെന്നും അവര്‍ കോടതിയെ അറിയിച്ചു. അമ്മയിലെ നടിമാരുടെ ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തു. ആക്രമണത്തിനിരയായ നടിയോട് ആലോചിച്ച ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടറെ തീരുമാനിച്ചതെന്നും അതിനാല്‍ മാറ്റേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാത്രമല്ല, ആക്രമണത്തിനിരയായ നടി ഇപ്പോള്‍ താരസംഘടനയുടെ ഭാഗമല്ല. പിന്നെയെന്തിനാണ് അവര്‍ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചു.

കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷം എങ്കിലും അനുഭവ സമ്ബത്തുള്ള അഭിഭാഷകനെ നിയമിക്കണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ വനിതാ ജഡ്ജി വേണമെന്നും കേസ് തൃശൂരിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള അക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയില്‍ ഇന്നാണ് വിധി വരുന്നത്.കേസില്‍ കുറ്റാരോപിതനായി നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ വിവാദ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു.