കോഴിക്കോട്ട് സ്വദേശിനിക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

0
35

കോഴിക്കോട്: കോഴിക്കോട് വൈറസ് രോഗമായ വെസ്റ്റ് നൈല്‍ ബാധ സ്ഥിരീകരിച്ചു. പാവങ്ങാട് സ്വദേശിനിയായ 24 കാരിക്കാണ് രോഗ ബാധ കണ്ടെത്തിയത്.

ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സമാനമായ രോഗ ലക്ഷണങ്ങളോടെ ഒരാള്‍ കൂടി ചികിത്സയില്‍ കഴിയുന്നുണ്ട്.

ക്യൂലക്‌സ് കൊതുകുകള്‍ പരത്തുന്ന രോഗത്തിന് ജപ്പാന്‍ ജ്വരത്തിന് സമാനമായ ലക്ഷണങ്ങാളാണ് ഉണ്ടാവുകയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുമ്ബ് ആലപ്പുഴയിലും പാലക്കാടും വെസ്റ്റ് നൈല്‍ ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.