പാലക്കാട് കെട്ടിട ദുരന്തം: ദുരന്തനിവാരണ സേന തെരച്ചില്‍ നിര്‍ത്തി

0
29

പാലക്കാട്: നഗരഹൃദയത്തില്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം മൂന്നുനില കെട്ടിടം തകര്‍ന്നു വീണ സ്ഥലത്ത് നടത്തിവന്നിരുന്ന തെരച്ചില്‍ ദുരന്തനിവാരണ സേന അവസാനിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടോടെയാണ് ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചത്. ശനിയാഴ്ച രാവിലെ വീണ്ടും തെരച്ചില്‍ നടത്തുമെന്ന് ദുരന്തനിവാരണ സേന അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഉ​ച്ച​യ്ക്ക് 1.15 ഓടെയാണ് അറ്റകുറ്റപ്പണിക്കിടെ കെട്ടിടം തകര്‍ന്നു വീണത്. പിന്നാലെ ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ 10 പേരെ പരിക്കുകളോടെ പുറത്തെടുത്തു. രാത്രി വൈകി നിര്‍ത്തിവച്ച തെരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുന്നതിനാണ് തെരച്ചില്‍ തുടരുന്നത്. ആരെയും കാണാതായത് സംബന്ധിച്ച പരാതികളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.