കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; 5 ഭീകരരെ സൈന്യം വധിച്ചു

0
28

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഇന്നലെയാരംഭിച്ച ഏറ്റുമുട്ടലില്‍ 5 ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍.

ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലില്‍ രാത്രി തന്നെ ഒരു ഭീകരനെ വധിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് 4 പേരെ സൈന്യം വധിച്ചത്.

ലഷ്‌കറി ത്വയ്ബ ഭീകരന്‍ ഉമര്‍ മാലിക്കായിരുന്നു ഇന്നലെ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ കയ്യില്‍ നിന്നും എകെ 47 ഉള്‍പ്പെടെ സൈന്യം കണ്ടെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.