ഗാന്ധി പ്രതിമയ്ക്ക് കാവി നിറം; പരാതിയുമായി കോണ്‍ഗ്രസ്

0
38

ഉത്തര്‍പ്രദേശിലെ സ​ര്‍​ക്കാ​ര്‍ സ്​​കൂ​ളി​ല്‍ സ്​​ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ​യി​ല്‍ കാ​വി നി​റം പൂ​ശി​യ സംഭവത്തില്‍ കോണ്‍ഗ്രസ് നടപടിയാവശ്യപ്പെട്ടു. ഷാജഹാന്‍പൂരിലെ സ്‌കൂളിലാണ് ഗാന്ധി പ്രതിമക്ക് ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​രെ​ന്ന്​ ക​രു​തു​ന്ന​വ​ര്‍ കാവി നിറം നല്‍കിയത്. സംഭവത്തില്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ നടപടിയെടുക്കണമെന്ന്​ കോ​ണ്‍​ഗ്ര​സ്​ ആവശ്യപ്പെട്ടു.

ജി​ല്ല ഭ​ര​ണ​കൂ​ടം വി​ഷ​യ​ത്തി​ല്‍ ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന​താ​യാ​ണ്​ ആ​രോ​പ​ണം. ​അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​വി​യ​ല്ല, മ​ഞ്ഞ നി​റ​മാ​ണ്​ പൂ​ശി​യ​തെ​ന്നാ​ണ്​ മ​ന​സ്സി​ലാ​യ​തെ​ന്നും അ​താ​വട്ടെ സ്​​കൂ​ള്‍ ഭ​ര​ണ സ​മി​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ര​ണ്ടു​വ​ര്‍​ഷം മു​മ്ബ്​ ചെ​യ്​​ത​താ​ണെ​ന്നു​മാ​ണ്​ ഇ​വ​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

എന്നാല്‍, ഇ​തി​നു​പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട്​ കോ​ണ്‍​ഗ്ര​സ്​ ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ കൗ​ശ​ല്‍ മി​ശ്ര ജി​ല്ല മ​ജി​സ്​​ട്രേ​റ്റ്​ അ​മൃ​ത്​ ത്രി​പാ​ഠി​ക്ക്​ നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചു. ഗൗ​ര​വ വി​ഷ​യ​മാ​യി പ​രി​ഗ​ണി​ച്ച്‌​ മ​ജി​സ്​​ട്രേ​റ്റ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​താ​യും സ​ബ്​ ഡി​വി​ഷ​ന​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ പു​വ​യ്യ സ​ത്യ​പ്രി​യ സി​ങ്ങി​നാ​യി​രി​ക്കും അ​ന്വേ​ഷ​ണ ചു​മ​ത​ല​യെ​ന്നും മി​ശ്ര അ​റി​യി​ച്ചു.